|    Nov 25 Sat, 2017 10:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേല്‍ : അഴിമതിക്കേസുകളില്‍ നെതന്യാഹു പ്രതിയെന്ന് റിപോര്‍ട്ട്

Published : 5th August 2017 | Posted By: fsq

 

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കേസുകളില്‍ പ്രതിയെന്ന് റിപോര്‍ട്ട്. നെതന്യാഹു കൈക്കൂലി വാങ്ങിയെന്നും നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നും വിശ്വാസവഞ്ചന കാട്ടിയന്നെും പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു വ്യത്യസ്ത പോലിസ് അന്വേഷണങ്ങളില്‍ നെതന്യാഹുവിനെ ചോദ്യംചെയ്തപ്പോള്‍ അഴിമതി നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ഇസ്രായേല്‍ കോടതി കണ്ടെത്തിയതായി ഇസ്രായേലി ദിനപത്രം ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ മുന്‍ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതോടെയാണു പ്രധാനമന്ത്രിയുടെ അഴിമതി പുറത്തുവന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.പ്രമുഖ വ്യവസായിയില്‍ നിന്നു നെതന്യാഹുവും കുടുംബവും വിലപിടിപ്പുളള ഉപഹാരങ്ങള്‍ കൈപ്പറ്റിയതായും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്്. നെതന്യാഹുവിന്റെ മുന്‍ മുഖ്യ ഉദ്യോഗസ്ഥന്‍ ആരി ഹാരോയുടേതാണ് വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ഹാരറ്റ്‌സ് പത്രം റിപോര്‍ട്ട് ചെയ്തു. കോടതിയിലെ വെളിപ്പെടുത്തല്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പെടുത്തിയിരുന്നു. ഹാരോവിനെ മാപ്പുസാക്ഷിയാക്കി നെതന്യാഹുവിനെതിരേ ശിക്ഷവിധിക്കുമെന്ന് ഇസ്രായേലില്‍ അഭ്യൂഹമുണ്ട്. അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാനായി തന്നെ വേട്ടയാടുകയാണെന്നും അതിപ്പോള്‍ രൂക്ഷമായ അവസ്ഥയിലെത്തിയതായും നെതന്യാഹു പ്രതികരിച്ചു. 2008ല്‍ നെതന്യാഹു പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കവേ മുഖ്യ ഉപദേശകരിലൊരാളായിരുന്നു ഹാരോ. 2014ല്‍ നെതന്യാഹു പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് ഹാരോ വീണ്ടും അദ്ദേഹത്തിന്റെ ഓഫിസിലെത്തി. എന്നാല്‍ 2015ല്‍ ഒരു അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഹാരോ രാജിവയ്ക്കുകയായിരുന്നു. അതേസമയം, അപവാദപ്രചാരണം നടത്തിയെന്ന കേസില്‍ നെതന്യാഹുവിന്റെ മൂത്ത മകന്‍ യായ്ര്‍ വിചാരണ നേരിടാനിരിക്കുകയാണ്. നികുതിപ്പണത്തിന്റെ ചെലവില്‍ ഇയാള്‍ അനര്‍ഹമായ സൗകര്യങ്ങള്‍ അനുഭവിക്കുന്നതായി നവമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക