|    Jun 20 Wed, 2018 6:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേലുമായുള്ള കരാറിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം

Published : 21st August 2016 | Posted By: SMR

അങ്കാറ: ഇസ്രായേലുമായി ഈ വര്‍ഷം ജൂണില്‍ ഒപ്പുവച്ച കരാറിന് തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കി. ആറു വര്‍ഷമായി തുടരുന്ന അകല്‍ച്ച ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 2010ല്‍ ഗസാതീരത്തിനു സമീപമെത്തിയ തുര്‍ക്കി കപ്പലിനു നേര്‍ക്ക് ഇസ്രായേല്‍ നാവികസേന നടത്തിയ ആക്രമണത്തെത്തുടര്‍ന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായത്.
ഗസയിലേക്കുള്ള നാവികവിലക്ക് നീക്കണമെന്ന് തുര്‍ക്കി ആവശ്യമുന്നയിച്ചിരുന്നെങ്കിലും ജൂണ്‍ 28ന് ഒപ്പുവച്ച കരാറില്‍ നിയന്ത്രണം നീക്കുന്നതിനുള്ള നിര്‍ദേശങ്ങളില്ല. അതേസമയം, ഇസ്രായേല്‍ തുറമുഖങ്ങള്‍ വഴി ഗസയിലേക്ക് സഹായമെത്തിക്കാന്‍ പുതിയ കരാര്‍ വഴി തുര്‍ക്കിക്കു കഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss