|    Jul 23 Sun, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേലില്‍ നിന്ന് തിരിച്ചുപോവാന്‍ ഒബാമ തിരക്കുകൂട്ടി

Published : 2nd October 2016 | Posted By: SMR

വാഷിങ്ടണ്‍: ഇസ്രായേല്‍ നേതാവ് ഷിമോണ്‍ പെരസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം ഇസ്രായേലില്‍ നിന്നു തിരിച്ചുപോവാനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോട് തിരക്കുകൂട്ടിയതായി സിബിഎസ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. യുഎസിലേക്കു മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ റണ്‍വേയില്‍ നില്‍ക്കുകയായിരുന്ന ക്ലിന്റനോട് ഒന്നിലധികം തവണ ഒബാമ പെട്ടെന്നു വിമാനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു.
എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ വാതിലിനു സമീപം ഒബാമ ക്ലിന്റനെ അക്ഷമയോടെ കാത്തുനിന്നതായി റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ബില്‍ നമുക്ക് പോവാം എന്നു പറഞ്ഞ് ഒബാമ ക്ലിന്റനെ വിളിച്ചു. എന്നാല്‍ ക്ലിന്റണ്‍ റണ്‍വേയില്‍ തന്നെ തുടര്‍ന്നപ്പോള്‍ ഒബാമ വീണ്ടും അദ്ദേഹത്തോടു വിമാനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ബില്‍ നമുക്കു പോവാം, എനിക്കു വീട്ടിലെത്തണമെന്നും ഒബാമ പറഞ്ഞു. തുടര്‍ന്നു ക്ലിന്റണ്‍ വിമാനത്തില്‍ കയറുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക