|    Apr 29 Sat, 2017 8:53 pm
FLASH NEWS

ഇസ്രായേലില്‍ കാട്ടുതീ പടരുന്നു: 60000ത്തോളം പേരെ ഒഴിപ്പിച്ചു

Published : 24th November 2016 | Posted By: Navas Ali kn

israel

തെല്‍അവീവ്: ഇസ്രായേലില്‍ കാട്ടുതീ നിയന്ത്രിക്കാനാകാതെ പടരുന്നു.വന്‍ തീപ്പിടുത്തത്തെത്തുടര്‍ന്ന് 60000ത്തോളം പേരെ ഒഴിപ്പിച്ചു. മൂന്നു ദിവസമായി ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. അഗ്നിബാധ ജനവാസമേഖലയോടടുക്കുന്നതായാണ് വിവരം. നൂറു കണക്കിന് സൈനികരെയാണ് തീയണയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. 30തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. എന്നാല്‍, പുകമൂലം ശ്വാസതടസ്സം നേരിട്ട 35ഓളം പേര്‍ ആശുപത്രിയിലാണ്. രാഷ്ട്രീയ വൈരാഗ്യം മൂലം അഗ്നിബാധ മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. സംശയത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. രണ്ടുമാസമായി മേഖലയില്‍ കടുത്ത വരള്‍ച്ച നിലനില്‍ക്കുകയാണ്. ഇത് തീ പടര്‍ന്നു പിടിക്കുന്നതിന് ആക്കം കൂട്ടി. തീയണയ്ക്കുന്നതിനായി റഷ്യ ഇസ്രായേലിലേക്ക് രണ്ട് ബി-200 വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് സഹായം വാഗ്ധാനം ചെയ്തു

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day