|    Oct 18 Wed, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേലിലേത് ഫാഷിസ്റ്റ് ഭരണകൂടം: ഊദി അലോനി

Published : 25th February 2016 | Posted By: SMR

ബെര്‍ലിന്‍: ഇസ്രായേലിലേതു ഫാഷിസ്റ്റ് ഭരണകൂടമാണെന്ന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാര ജേതാവായ ഇസ്രായേല്‍ സംവിധായകന്‍ ഊദി അലോനി. ഇവിടത്തേത് വെള്ളക്കാരുടെ ജനാധിപത്യമാണെന്നും അദ്ദേഹം ആരോപിച്ചു. നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ഖീഖ് ജൂത ഇതര മതസ്ഥര്‍ക്ക് ഇസ്രായേലില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ ജൂത രാഷ്ട്രത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അലോനി ആവശ്യപ്പെട്ടു. തന്റെ പ്രസ്താവന രാജ്യത്തിനെതിരല്ലെന്നും ഭരണകൂടത്തിന് എതിരേയാണെന്നും താന്‍ രാജ്യസ്‌നേഹിയാണെന്നും അലോനി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക