|    Jul 20 Fri, 2018 5:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേലിനെയും സൗദിയെയും വിമര്‍ശിച്ച് കോര്‍ബൈന്‍

Published : 29th September 2017 | Posted By: fsq

 

ലണ്ടന്‍: സംഘര്‍ഷങ്ങളെ പ്രോല്‍സാഹിപ്പിക്കാത്ത ഒരു വിദേശനയത്തിന് രാജ്യത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന്് ബ്രിട്ടന്‍ പ്രതിപക്ഷ നേതാവും ലേബര്‍പാര്‍ട്ടി അധ്യക്ഷനുമായ ജെര്‍മി കോര്‍ബൈന്‍. യമനില്‍ സൗദിഅറേബ്യ നടത്തുന്ന യുദ്ധത്തെയും മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ക്കെതിരേ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെയും ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെയും അദ്ദേഹം വിമര്‍ശിച്ചു. ബ്രൈറ്റണ്‍ നഗരത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോര്‍ബൈന്‍. സംഘര്‍ഷങ്ങളുടെ എരിതീയില്‍ കൂടുതല്‍ എണ്ണയൊഴിക്കുന്നതിനു പകരം ബ്രിട്ടിഷ് ഭരണകൂടം അവ പരിഹരിക്കാന്‍ സഹായിക്കേണ്ടത് അനിവാര്യമാണ്്. ഫലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിന് ബ്രിട്ടന്‍ സഹായം നല്‍കണം. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ക്കെതിരേ മൗനം പാലിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോര്‍ബൈന്‍ റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയിലേക്ക് യുഎന്‍ സംഘത്തിനു സന്ദര്‍ശനാനുമതി നല്‍കാനും തയ്യാറാവണമെ—ന്ന് മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിയോട് ആവശ്യപ്പെട്ടു. സൗദിയിലെയും യമനിലെയും അങ്ങേയറ്റം അപകടകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണകൂടം കണ്ണടക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപണം ഉയര്‍ത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss