|    Nov 20 Mon, 2017 1:26 pm
Home   >  Todays Paper  >  page 11  >  

ഇസ്രയേലി ക്ലബ്ബിനെതിരേ മല്‍സരിച്ച ഇറാന്‍ താരങ്ങള്‍ക്ക് വിലക്ക്‌

Published : 12th August 2017 | Posted By: fsq

 

തെഹ്‌റാന്‍: ഇസ്രയേലി ക്ലബ്ബിനെതിരേ മല്‍സരിച്ച രണ്ട് ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇറാന്‍ വിലക്കേര്‍പ്പെടുത്തി. ഇറാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ മസ്ഊദ് ഷുജായ്, മിഡ്ഫീല്‍ഡര്‍ ഇഹ്‌സാന്‍ ഹാജി സാഫി എന്നിവരെയാണ് ഇറാന്‍ സ്‌പോര്‍ട്‌സ് നിയമം ലംഘിച്ചതിന് ദേശീയ ടീമില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഗ്രീസില്‍ നിന്നുള്ള യുറോപ ലീഗ് ടീമായ പന്യോന്യോസിന്റെ താരങ്ങളാണ് ഇരുവരും. ഈ ക്ലബ്ബ് കഴിഞ്ഞയാഴ്ച ഇസ്രയേലി ക്ലബ്ബായ മക്കാബി തെല്‍അവീവിനെതിരേ മല്‍സരിച്ചിരുന്നു. ഇസ്രയേലിനെ രാജ്യമായി അംഗീകരിക്കാത്ത ഇറാന്‍, ഒരു കായിക താരവും ഇസ്രയേലി ടീമുകളുമായി മല്‍സരിക്കരുതെന്ന് നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ച മസ്ഊദ് ഷുജായിയേയും ഇഹ്‌സാന്‍ ഹാജി സാഫിയേയും ദേശീയ ടീമില്‍ നിന്ന് പുറത്താക്കിയെന്ന് ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി മുഹമ്മദ് റെസ ദവര്‍സാനി അറിയിച്ചു. 2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാന്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ക്യാപ്റ്റന്‍ ഷുജായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക