|    Jan 24 Tue, 2017 2:21 am

ഇസ്രത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് ഡേവിഡ് ഹെഡ്‌ലി

Published : 11th February 2016 | Posted By: G.A.G

മുംishrat-jahan-newബൈ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് മുംബൈ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് ഹെഡ്‌ലി.
പാക് ചാരസംഘടനയായ ഐഎസ്‌ഐ യില്‍ നിന്നും താന്‍ പണം കൈപ്പറ്റിയതായും മുംബൈ സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി ജി എ സനാപ് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വിചാരണയില്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. സാങ്കേതികത്തകരാര്‍ മൂലം ഇന്നലെ നിര്‍ത്തിവെച്ച ഹെഡ്‌ലിയുടെ വിസ്താരം ഇന്ന്് പുനരാരംഭിക്കുകയായിരുന്നു.

സാജിദ് മിര്‍ വഴി 40000 പാകിസ്താന്‍ രൂപ ലഭി്ച്ചതായും മേജര്‍ പാഷ 80000 രൂപ നല്‍കിയതായും ഹെഡ്‌ലി പറഞ്ഞു. തന്നെ സ്വീകരിക്കാനെത്തുകയും ഓഫീസ് തുറക്കാന്‍ സഹായിച്ച ഡോ. തഹാവൂര്‍ റാണയ്ക്ക് തന്റെ ലഷ്‌കര്‍ ബന്ധം അറിയാമായിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക