ഇസ്രത്ത് ജഹാന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്
Published : 3rd March 2016 | Posted By: sdq

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നുവെന്ന് കേസ് അന്വേഷിച്ച പ്രത്യകേ അന്വേഷണ സംഘത്തിലെ (എസ്.ഐ.ടി) അംഗമായിരുന്ന സതീഷ് വര്‍മ.
2004ല്‍ നടന്ന ഏറെ വിവാദമായ ഇസ്രത്ത് ജഹാന് വ്യാജഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘത്തെ സഹായിക്കുന്നതിനായി ഗുജറാത്ത് ഹൈക്കോടതി നിയമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു സതീഷ് വര്‍മ.
ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഇസ്രത്ത് ജഹാനെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ അനധിക്രതമായി കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. ഭീകരരോടൊപ്പം ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടെന്ന തരത്തിലുള്ള ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സതീഷ് വര്‍മ ഐ.പി.എസ്
ലഷ്കറിന്റെ ചാവേര്‍ അക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ദീര്‍ഘകാല പരിശീലനം ലഭിക്കാറുണ്ട്. 303 റൈഫിള്‍ ഉപയോഗിച്ചു പരിശീലിക്കാന്‍
15ദിവസം വരെ ആവശ്യമാണ്. എന്നാല്‍, ഇസ്രത്ത് ജഹാന് ഇത്തരം പരിശീലനങ്ങള്‍ ലഭിച്ചിട്ടില്ല. ഇസ്രത്ത് വിടിന് പുറത്തുള്ള സമയങ്ങളില്‍ അവരെ തങ്ങള്‍ നിരീക്ഷിച്ചി രുന്നുവെന്നും വര്‍മ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തനിക്ക് പീഡനമേല്ക്കേണ്ടിവന്നുവെന്ന ആഭ്യന്തരവകുപ്പ്
മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍വിഎസ് മണിയുടെ ആരോപണം കള്ളമാണെന്ന് സതീഷ് വര്‍മ പറഞ്ഞു. കേസ് ദുര്‍ബലമാക്കാനാണ് മണി കള്ളം പറയുന്നത്.
ഇസ്രത്തു ജഹാനും കൊല്ലപ്പെട്ട മറ്റുള്ളവരും
ലശ്കറെ ത്വയ്ബ പ്രവര്‍ത്തകരാണെന്നായിരുന്നു പോലീസ് ആരോപിച്ചിരുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.