|    Feb 25 Sun, 2018 8:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്താംബൂള്‍ നിശാക്ലബ്ബിലെ കൂട്ടക്കൊല : മുഖ്യപ്രതി പിടിയിലായെന്ന് തുര്‍ക്കി

Published : 18th January 2017 | Posted By: fsq

 

ഇസ്താംബൂള്‍: പുതുവല്‍സരത്തലേന്ന് തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്്താംബൂളിലെ നിശാക്ലബില്‍ വെടിവയ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയിലായതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഉസ്‌ബെക് സ്വദേശിയായ അബ്ദുല്‍ഖാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്. എസന്‍യര്‍ട്ട് ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ട് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പോലിസ് പിടിയിലായത്. പ്രതിയുടെ ചിത്രം പോലിസ് പുറത്തുവിട്ടിട്ടുണ്ട്. നാലു ഭാഷകള്‍ അനായാസേന സംസാരിക്കുന്ന പ്രതിക്ക് അഫ്ഗാനില്‍നിന്നു മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് നഗര മേയര്‍ വാസിപ് ഷാഹിന്‍ പറഞ്ഞു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും ആക്രമണസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളം ഇയാളുടേതിനു സമാനമാണെന്നും ഷാഹിന്‍ പറഞ്ഞു. രഹസ്യവിവരത്തെതുടര്‍ന്നു എസന്‍യര്‍ട്ട് ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇയാളോടൊപ്പം മൂന്നു സ്ത്രീകളെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് പോലിസ് വെളിപ്പെടുത്തിയില്ല. പുതുവല്‍സരാഘോഷങ്ങള്‍ക്കായി ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബില്‍ ഒത്തുകൂടിയവര്‍ക്കുനേരെയുണ്ടായ ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്ത വെടിവയ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 പേര്‍ വിദേശികളായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss