|    Jul 25 Tue, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇസിന്‍ബയേവ വിരമിച്ചു

Published : 21st August 2016 | Posted By: SMR

മോസ്‌കോ: റഷ്യയുടെ വനിതാ പോള്‍വാള്‍ട്ട് ഇതിഹാസം യെലേന ഇസിന്‍ബയേവ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഉയരങ്ങള്‍ കീഴടക്കുന്നത് ഹോബിയാക്കി മാറ്റിയ ഇസിന്‍ ലോകം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളാണ്.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അത്‌ലറ്റുകളുടെ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മുന്‍ ലോക, ഒളിംപിക് ചാംപ്യനായ ഇസിന്‍ വിരമിക്കുന്നതായി അറിയിച്ചത്. ”സ്വപ്‌നങ്ങളെല്ലാം യാഥാര്‍ഥ്യമാക്കാന്‍ എനിക്കു സാധിച്ചു. അതുകൊണ്ടു തന്നെ സന്തോഷത്തോടെയാണ് വിരമിക്കുന്നത്”- താരം പറഞ്ഞു.
ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റഷ്യയുടെ അത്‌ലറ്റിക്‌സ് ടീമിനെ റിയോയില്‍ നിന്ന് വിലക്കിയതിനാല്‍ ഇസിന് ഒളിംപിക്‌സ് നഷ്ടമായിരുന്നു. രണ്ടു തവണ ഒളിംപിക്‌സില്‍ സ്വര്‍ണം ചൂടിയ ഇസിന്‍ കഴിഞ്ഞ തവണ വെങ്കലവും നേടി.
ലോക ചാംപ്യന്‍ഷിപ്പിലും താരം മൂന്നു സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ പോള്‍വാള്‍ട്ടിലെ ലോകറെക്കോഡും ഇസിന്റെ പേരിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക