|    Jun 27 Tue, 2017 5:41 am
FLASH NEWS

ഇഷ്ടികക്കളം ജനജീവിതത്തിന് ഭീഷണി

Published : 26th February 2016 | Posted By: SMR

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കുന്നുവഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടികക്കളം ജനജീവിതം ദുസ്സഹമാക്കുന്നു. പ്രധാനറോഡിന് സമീപം പ്രവര്‍ത്തിക്കുന്ന കളത്തിനായി ആഴത്തില്‍ താഴ്ത്തി മണ്ണെടുക്കുകയും ലക്ഷംവീട് കോളനി മുനമ്പ് പോലെ നിലകൊള്ളുകയുമാണ്. കറുത്ത പുക മൂലം ശ്വാസകോശരോഗം പടരുന്നു.
തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയെങ്കിലും പ്രാഥമിക സൗകര്യം ഒരുക്കിയിട്ടില്ല. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടി, സമീപവീട്ടുകാര്‍, മറ്റ് യാത്രക്കാര്‍ക്കും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കളം വന്‍ഭീഷണിയാണുയര്‍ത്തുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമില്ലെന്ന് സൗത്ത് വെള്ളാരപ്പിള്ളി റസിഡന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇഷ്ടിക കളത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി എ നസീര്‍ഖാന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക