|    May 30 Tue, 2017 4:37 am
FLASH NEWS

ഇഷ്ടമുള്ള ഭക്ഷണം ഒരു ഓഫിസര്‍ക്കും തടയാനാവില്ല: മുഖ്യമന്ത്രി

Published : 26th May 2016 | Posted By: SMR

തിരുവനന്തപുരം: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ഒരു ഓഫിസര്‍ക്കും തടസ്സം നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ പോലിസ് അക്കാദമിയിലെ ബിഫ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നല്‍കിവരുന്ന ഭക്ഷണം തുടര്‍ന്നു അവിടെ ലഭ്യമാക്കും. ഭക്ഷണം കഴിക്കുന്നതിന് ഉദ്യോഗസ്ഥര്‍ എതിരുനില്‍ക്കുന്നതിന് മറ്റേതെങ്കിലും പേരിലാണെങ്കില്‍ അതനുവദിക്കില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്കെതിരായി സര്‍ക്കാര്‍ നിലകൊള്ളില്ല. എന്നാല്‍, ജനവിരുദ്ധമായ പദ്ധതികളെ എതിര്‍ക്കും. മദ്യനയം ചര്‍ച്ച ചെയ്തിട്ടില്ല. ആലോചന നടത്തി തീരുമാനം അറിയിക്കാമെന്നും പിണറായി പറഞ്ഞു. ബുധനാഴ്ചകളില്‍ ക്യാബിനറ്റ് യോഗമുണ്ടാകുമെന്നും എന്നാല്‍ എല്ലാ യോഗങ്ങള്‍ക്കു ശേഷവും മാധ്യമങ്ങളെ കാണേണ്ടതുണ്ടോയെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day