|    Oct 22 Sun, 2017 8:36 am
Home   >  Todays Paper  >  Page 4  >  

ഇഷ്ടനമ്പറിനായി റെക്കോഡ് തുക

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷന്‍ റെക്കോഡ് തിരുത്തി ലേലത്തുക. തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ നടന്ന ലേലത്തില്‍ ഫാന്‍സി നമ്പര്‍ കെഎല്‍ 01 സിബി 1 ആണു 18 ലക്ഷം രൂപയ്ക്കു വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെ എസ് ബാലഗോപാലാണു വന്‍ തുക മുടക്കി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന ലേലത്തുക. 50,000 രൂപയില്‍ തുടങ്ങിയ ലേലം 13 ലക്ഷത്തിലെത്തിയതോടെ എതിരാളികള്‍ പിന്‍മാറി. ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പര്‍ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അധികം നല്‍കി റെക്കോഡ് തുക തികച്ച ശേഷമാണ് ലേലം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക