|    May 25 Thu, 2017 10:29 am
FLASH NEWS

ഇശ്‌റത് ഫയല്‍ കേസ്: ഉദ്യോഗസ്ഥന്റെ നിയമനം നീട്ടിയതു സംബന്ധിച്ച് വെളിപ്പെടുത്താനാവില്ല: മന്ത്രാലയം

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവം അന്വേഷിച്ച മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ബി കെ പ്രസാദിന്റെ സര്‍വീസ് കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മന്ത്രിസഭാ സമിതിയുടെ നിര്‍ദേശമുണ്ടായാലും വെളിപ്പെടുത്താനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം.
ഈ വര്‍ഷം മെയ് 31ഓടെ സര്‍വീസില്‍നിന്നു വിരമിക്കേണ്ടിയിരുന്ന പ്രസാദിന് രണ്ടുമാസം കൂടി കാലാവധി മന്ത്രാലയം നീട്ടിനല്‍കിയിരുന്നു. ഇതുസംബന്ധിച്ച ഫയലുകള്‍ നല്‍കാനാണ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
നിയമനകാര്യ മന്ത്രിസഭാ സമിതി (എസിസി)യുടെ നിര്‍ദേശമുണ്ടായാലും വിവരാവകാശ നിയമത്തിലെ എട്ടാംവകുപ്പ് പ്രകാരം ഇത് നല്‍കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാര്‍ത്താഏജന്‍സിയാണ് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. മന്ത്രിസഭാ സമിതി, സെക്രട്ടറിമാര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ വെളിപ്പെടുത്തുന്നതിന് നിരോധനമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
1983ലെ തമിഴ്‌നാട് കാഡറിലെ ഐഎഎസ് ഓഫിസറായിരുന്ന പ്രസാദ് മെയ് അവസാനത്തോടെ വിരിമിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ കാലാവധി നീട്ടി നല്‍കി. അതേസമയം, ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരുന്നില്ല.
അതിനിടെ, കാണാതായ ഫയലുകള്‍ സംബന്ധിച്ച് ദൃക്‌സാക്ഷികള്‍ക്ക് ഉദ്യോഗസ്ഥന്‍ ക്ലാസ് നല്‍കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഇദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day