|    Jul 24 Mon, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇശ്‌റത് ജഹാന്‍ വിവാദം ശ്രദ്ധ തിരിക്കാനെന്ന് ചിദംബരം

Published : 26th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ കേസില്‍ ആദ്യം നല്‍കിയ സത്യവാങ്മൂലം മുന്‍ ആഭ്യന്തരമന്ത്രി തിരുത്തിയെന്ന ബിജെപി ആരോപണത്തിനെതിരേ മുന്‍ ആഭ്യന്തരമന്ത്രി ചിദംബരം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ബിജെപി ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ചിദംബരം പറഞ്ഞു. ഇശ്‌റത്തും കൂട്ടരും വ്യാജ ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടതെന്നും ഇവര്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ളവരായിരുന്നോ എന്നതുമാണ് യഥാര്‍ഥ പ്രശ്‌നം. ഇതു ചര്‍ച്ചയാവാതിരിക്കാനാണു സത്യവാങ്മൂല വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ചിദംബരം പറഞ്ഞു.
സത്യവാങ്മൂലങ്ങള്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഒപ്പിടാറില്ലെന്നും അണ്ടര്‍ സെക്രട്ടറിയാണ് ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരായ കേന്ദ്രസഹമന്ത്രി നിര്‍മലാ സീതാരാമന്റെ നടപടികളെയും ചിദംബരം വിമര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക