|    Jul 26 Wed, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇശ്‌റത് ജഹാന്‍: നടപടി റദ്ദാക്കണമെന്ന ഹരജിയില്‍ വാദം 11ന്

Published : 4th March 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡേവിഡ് ഹെഡ്‌ലിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ പോലിസുദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത നടപടി റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി 11ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇശ്‌റത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഡേവിഡ് ഹെഡ്‌ലി മുംബൈ കോടതിയില്‍ പറഞ്ഞത്. ആ സാഹചര്യത്തില്‍ ഇശ്‌റത് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം എല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക