|    Jan 24 Tue, 2017 6:38 am

ഇശ്‌റത് ജഹാന്‍ കേസ്: പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Published : 25th September 2016 | Posted By: mi.ptk

ishrathjahan

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണാതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി സന്‍സത് മാര്‍ഗ് പോലീസും ചേര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോണി ജനറലിന് എഴുതിയ രണ്ട് കത്തുകളും അറ്റോണി ജനറല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളും ഇതില്‍ അന്നത്തെ ആഭ്യന്തര മന്ത്രി വരുത്തിയ ഭേദഗതി, ഗുജറാത്ത് ഹൈകോടതിയില്‍ തുടര്‍സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവയാണ് കാണാതിരുന്നത്. അറ്റോണി ജനറലിന് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിന്റെ പകര്‍പ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കണ്ടെടുക്കാനായത്.
ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ 2004 ജൂണ്‍ 15 നാണ് ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെ നാല്‌പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നെന്നായിരുന്നു ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 264 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക