|    May 25 Thu, 2017 6:55 am
FLASH NEWS

ഇശ്‌റത് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെ: ചിദംബരം

Published : 20th June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയാണെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ചിദംബരം തന്റെ നിലപാട് ആവര്‍ത്തിച്ചത്. യഥാര്‍ഥ ഏറ്റുമുട്ടലാണെന്നു വാദിക്കുന്നവരോട് തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
കേസന്വേഷിച്ച സംഘമെല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് ഡയറി, സാക്ഷിമൊഴി, ഫോറന്‍സിക് റിപോര്‍ട്ട് എന്നിവയെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരാണ് സംഭവം യഥാര്‍ഥ ഏറ്റുമുട്ടലാണെന്ന് വാദിക്കുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തുന്നു.
കുറ്റപത്രം പോലും വായിക്കാതെയാണ് കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്ന് ഉറപ്പിക്കുന്നത്. നിഷ്പക്ഷ വിചാരണയിലൂടെ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഏതൊരു വ്യക്തിയെയും നിരപരാധിയായി പരിഗണിക്കണമെന്ന തത്ത്വത്തിലാണ് താന്‍ വിശ്വസിക്കുന്നത്. അജ്മല്‍ കസബ് വിഷയത്തില്‍ സര്‍ക്കാര്‍ ഈ തത്ത്വം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ദാദ്രിയിലെ അഖ്‌ലാഖിന്റെ കാര്യത്തില്‍ ജനക്കൂട്ടം ഇതു കൈവിട്ടു. ഇനി ഇശ്‌റത്തിന്റെ കാര്യത്തില്‍ നാം ഈ തത്ത്വം മുറുകെപ്പിടിക്കുമോയെന്ന് കണ്ടറിയണമെന്നും ചിദംബരം എഴുതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day