|    Oct 20 Fri, 2017 9:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇശ്‌റത് കേസ് : രേഖകള്‍ ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദേശം

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഡിവൈഎസ്പി തരുണ്‍ ബാരറ്റിന്റെ ഹരജി പരിഗണിച്ച് അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി ജെ കെ പാണ്ഡേയുടേതാണ് ഉത്തരവ്. അന്വേഷണത്തിനിടെ ശേഖരിച്ച സാക്ഷിമൊഴികളും ഫോറന്‍സിക് റിപോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സിബിഐ വിശദമായി പരിശോധിച്ചില്ലെന്നും അതിനാല്‍ സിആര്‍പിസി 91 വകുപ്പ് പ്രകാരം ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് തരുണ്‍ ബാരറ്റ്  കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിബിഐ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്‌ഐടി) കൈമാറും. ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവയാവും എസ്‌ഐടിക്കു നല്‍കുക. ഇശ്‌റത് കേസ് കൂടാതെ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയായ തരുണ്‍ ബാരറ്റ് 2015ലാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനു പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കുകയും വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ഡിവൈഎസ്പിയായി നിയമിക്കുകയും ചെയ്യുകയായിരുന്നു. 2004 ജൂണിലാണ് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലശ്കര്‍ ഭീകരരെന്നാരോപിച്ച് ഇശ്‌റത്, മലയാളിയായ ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക