|    Dec 15 Fri, 2017 10:07 am

ഇശല്‍ ശീലുകള്‍ക്കൊപ്പം മേളയ്ക്കിന്ന് തിരശ്ശീല വീഴും

Published : 11th January 2017 | Posted By: fsq

 

കണിയാമ്പറ്റയ്ക്ക് കലയുടെ പകലിരവുകള്‍ സമ്മാനിച്ച 37ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു തിരശ്ശീല വീഴും. മലബാറിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുന്ന മാപ്പിള കലാമല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഇന്നു ജനമൊഴുകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കോല്‍ക്കളി, വട്ടപ്പാട്ട്, ഒപ്പന, അറബനമുട്ട്, ദഫ്മുട്ട് പൂരക്കളി എന്നീ ഇനങ്ങളാണ് ഇന്നു പ്രധാന വേദികളായ ശ്രീരാഗത്തിലും സാവേരിയിലും അരങ്ങേറുക. ഒപ്പന മല്‍സരം നടക്കുന്ന ഒന്നാം വേദിയില്‍ ഒരേസമയം ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലിനു നടക്കുന്ന സമാപനസമ്മേളനത്തിന് ശേഷമാവും ഒപ്പന മല്‍സരങ്ങള്‍. ആദ്യ ദിനത്തില്‍ പൊതുവെ ജനപങ്കാളിത്തം കുറവായിരുന്നുവെങ്കിലും രണ്ടാംദിനം കലാമല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ജനം ഒഴുകിയിരുന്നു. ഇന്നും ആസ്വാദകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടേക്കുമെന്നാണ് കണക്കുകൂട്ടല്‍. ആകെയുള്ള 33 ഇനങ്ങളില്‍ 22 മല്‍സരങ്ങളുടെ ഫലം വ്യക്തമായപ്പോള്‍ 106 പോയിന്റുമായി വൈത്തിരി ഉപജില്ല ലീഡ് തുടരുകയാണ്. സ്‌കൂളുകളില്‍ കല്‍പ്പറ്റ എസ്‌കെഎംജെയും മാനന്തവാടി ലിറ്റില്‍ ഫഌവര്‍ സ്‌കൂളുമാണ് മുന്നില്‍. 98 പോയിന്റുമായി മാനന്തവാടിയും 90 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 22 ഇനങ്ങളില്‍ അഞ്ച് ഒന്നാം സ്ഥാനവുമായാണ് 25 പോയിന്റുമായി കല്‍പ്പറ്റ എസ്‌കെഎംജെയും മാനന്തവാടി ലിറ്റില്‍ ഫഌവര്‍ യുപിയും രണ്ടാംദിനം ഒന്നാമതെത്തിയത്. 20 പോയിന്റുമായി മൂന്നു സ്‌കൂളുകള്‍ തൊട്ടുപിന്നാലെയുണ്ട്. മല്‍സരത്തിന്റെ അവസാന ദിനമായ ഇന്നാണ് മേളയിലെ ജനപ്രിയ ഇനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക