|    Dec 10 Mon, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇവാന്‍ക ട്രംപിന്റെ വരുമാനം വര്‍ധിച്ചതായി റിപോര്‍ട്ട്

Published : 13th June 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളുടെയും മരുമകന്റെയും വരുമാനം വര്‍ധിച്ചതായി റിപോര്‍ട്ട്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാറേഡ് കുഷ്്‌നറും വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേശകരാണ്. വൈറ്റ്ഹൗസില്‍ നിന്നുള്ള വരുമാനത്തിനു പുറമെ ഇരുവര്‍ക്കും 2017ല്‍ 8.2 കോടി മറ്റു ബിസിനസ്സുകളില്‍ നിന്ന് അധിക വരുമാനം ലഭിച്ചതായാണ് റിപോര്‍ട്ട്. ട്രംപിന്റെ വാഷിങ്ടണിലെ ട്രംപ് ഇന്റര്‍ നാഷനല്‍ ഹോട്ടലില്‍ നിന്ന് 39 ലക്ഷം രൂപയാണ് ഇവാന്‍കയ്ക്ക് ലഭിച്ചത്. ഡാറേഡ് കുഷ്‌നര്‍ക്ക് 50 ലക്ഷത്തോളം രൂപ ന്യൂജഴ്‌സിയിലെ കുഷ്‌നര്‍ കമ്പനിയില്‍ നിന്നു ലഭിച്ചു. വരുമാനത്തില്‍ ഏഴു കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് വഴിയാണെന്നു കുഷ്‌നര്‍ പറയുന്നു.  കുഷ്‌നറുടെ ആസ്തി 17.9 കോടി രൂപയില്‍ നിന്ന് 73.5 കോടി രൂയായി ഉയര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss