|    May 27 Sun, 2018 11:02 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇവള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുലിക്കുട്ടി; അടിച്ചെടുത്ത റെക്കോഡ് കോഹ്‌ലിക്കും മേലെ,, എന്താ ബാറ്റിങ്‌

Published : 15th May 2017 | Posted By: ev sports

വനിതാ ക്രിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുമായി ദീപ്തിയും റൗത്തും

കേപ്ടൗണ്‍: വനിതാ ക്രിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ താരങ്ങള്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന മല്‍സരത്തില്‍ 320 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുര്‍ത്തിയ ദീപ്തി ശര്‍മയും(188) പൂനം രൗത്തുമാണ് (109)പുതുചരിത്രമെഴുതിയത്. വനിതാ ക്രിക്കറ്റില്‍ ആദ്യമായാണ് 300 ന് മുകളില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഇന്ത്യക്കുവേണ്ടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡും ദീപ്തി സ്വന്തമാക്കി. 2005 ല്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ജയ ശര്‍മ നേടിയ 138 റണ്‍സിന്റെ റെക്കോഡാണ് ദീപ്തി തിരുത്തി എഴുതിയത്. 160 പന്തില്‍ 27 ഫോറും രണ്ട് സിക്‌സറും പറത്തിയ ദീപ്തി 188 റണ്‍സാണ്് അടിച്ചെടുത്തത്. ലോക വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ സ്‌കോറാണ് ദീപ്തിയുടേത്. വനിതാ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ആസ്‌ത്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലാണ്. 1997 ല്‍ ഡെന്‍മാര്‍ക്കിനെതിരേ 229 റണ്‍സാണ് ബെലിന്‍ഡ നേടിയത്. പൂനം രൗത്ത് 116 പന്തില്‍ 11 ഫോറുകള്‍ ഉള്‍പ്പെടെയാണ് 109 റണ്‍സ് സ്വന്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss