|    Sep 24 Mon, 2018 1:17 am
FLASH NEWS
Home   >  Opinion   >  

ഇവനെ കുരിശിലേറ്റുക! നീതിനിര്‍വഹണം പൊതുജനാഭിപ്രായമനുസരിച്ചോ?

Published : 22nd December 2015 | Posted By: TK

ഈ മനോഭാവം രാജ്യത്തെ നൃൂനപക്ഷങ്ങളുടെയും ദലിതുകളുടെയും തലക്കു മുകളില്‍ എപ്പോഴും തൂങ്ങിക്കിടക്കുന്ന വാളായി മാറിയേക്കാം. ഡല്‍ഹിയിലെ കുട്ടിക്കുറ്റവാളി ശിക്ഷാ കാലയളവില്‍ മതതീവ്രവാദിയായിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ഓര്‍മ്മപ്പെടുത്തുന്നത് താന്‍ യേശുവില്‍ കുറ്റമൊന്നും കാണുന്നില്ലെന്നു തീര്‍ത്തു പറഞ്ഞിട്ടും ഇവനെ കൂരിശിലേറ്റുക എന്നു പിലാത്തോസിനോട് ആര്‍ത്തട്ടഹസിച്ച ജനക്കൂട്ടത്തിന്റെ മനശാസ്ത്രത്തെയാണ്.


hang the rapist

 

ഇംതിഹാന്‍ ഒ അബ്ദുല്ല

ല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ കുട്ടി കുറ്റവാളി തടവുശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നു. തലസ്ഥാന നഗരിയില്‍ നടന്ന സംഭവമെന്ന നിലയില്‍ പൊതുജന ശ്രദ്ധയും മാധ്യമ പിന്തുണയും മതിയാവോളം ലഭിച്ച ഒന്നായിരുന്നു ഡല്‍ഹി സംഭവം. ഇരയോടനുഭാവം പ്രകടിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം ദിവസങ്ങളോളം എണ്ണമറ്റ പ്രതിഷേധ പ്രകടനങ്ങളും അനുശോചന-വിലാപ ജാഥകളും നടന്നു. സ്വാഭാവികമായും കേസിന്റെ വിചാരണാ നടപടികള്‍ക്കും ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രധാന്യം നല്‍കി. വിധി പ്രഖ്യാപനത്തില്‍ പൊതു ജനാഭിപ്രായം സ്വാധീനം ചെലുത്തി എന്നു പറയാനാവില്ലെങ്കിലും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുളള മാധ്യമങ്ങളുടെയും ആക്ടീവിസ്റ്റുകളുടെയും കാമ്പയിനുകള്‍ ജഡ്ജിമാരില്‍ ഏല്‍പിക്കുന്ന സമ്മര്‍ദ്ദം ഊഹിക്കാവുന്നതേയുളളൂ. അതായത് രാജ്യത്ത് നിലനില്‍ക്കുന്ന നിയമ സംവിധാനത്തിന്റെ എല്ലാ പരിരക്ഷയും നിര്‍ഭയ കേസില്‍ ഇരക്കു ലഭിച്ചിരിക്കുന്നു എന്നു ചുരുക്കം.

supremecourt
തീര്‍ച്ചയായും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച കൊടുംപാതകമാണ് ഡല്‍ഹിയില്‍ നടന്നത്. പ്രതികള്‍ ചെയ്ത കൃത്യം ഒരു നിലക്കും ന്യായീകരിക്കാവുന്നതുമല്ല. എന്നാല്‍, ചട്ടവട്ടങ്ങളൊക്കെ പാലിച്ചു കൊണ്ട് വിധിക്കപ്പെട്ട പരമാവധി ശിക്ഷ പൂര്‍ണമായി അനുഭവിച്ചു കൊണ്ട് പുറത്തു വന്ന കുട്ടികുറ്റവാളിയെ (ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ഒരാളെ കുറ്റവാളി എന്നു വിശേഷിപ്പിക്കുന്നതു പോലും നിയമത്തിന്റെ നൈതികക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.)തടവറയില്‍ നിന്ന് പുറത്തിറക്കാന്‍ പാടില്ലെന്നാണ് രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളും സ്ത്രീസംരക്ഷകരും ആവശ്യപ്പെടുന്നത്. വളരെ അപകടകരമായ ഒരു രോഗത്തിന്റെ ലക്ഷണമാണിത്.
പാര്‍ലമെന്റെ് ആക്രമണ കേസ് വിധിപ്രസ്താവത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുളള ന്യായമായി പറഞ്ഞത് പ്രതിക്കെതിരെ വ്യക്തമായ തെളിവുകളില്ലെങ്കിലും പൊതുജനവികാരം മാനിക്കാതിരിക്കാന്‍ കോടതിക്കാവില്ലെന്നായിരുന്നു.

അതായത് ഒരാളുടെമേല്‍ ഒരു കുറ്റം ആരോപിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ തെളിയിക്കപ്പെട്ടാല്‍ അയാള്‍ക്കെതിരിലുളള തെളിവുകളോ പ്രസ്തുത കുറ്റത്തിനു നിലവിലുളള ശിക്ഷാ നടപടികളോ അല്ല മാനദണ്ഡമാക്കേണ്ടത്, മറിച്ച് അയാള്‍ക്കെതിരിലുളള പൊതുജനവികാരമായിരിക്കണം മാനദണ്ഡം.
സ്വാഭാവികമായും ഈ മീഡിയാ ആക്ടീവിസവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പൊതുജനവികാരവും എല്ലായ്‌പ്പോഴും രാജ്യത്തെ സമ്പന്നര്‍ക്കും സവര്‍ണ വിഭാഗങ്ങള്‍ക്കും അനുകൂലമായിരിക്കുമെന്ന് രാജ്യത്തെ ഇതപര്യന്തമുളള സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സല്‍മാന്‍ഖാനെതിരിലോ ജയലളിതക്കെതിരിലോ ഒന്നും ‘പൊതു ജന വികാരം മുന്‍ നിര്‍ത്തി ശിക്ഷാവിധികള്‍ ഉണ്ടാവുന്നില്ലെന്നത് തെളിയിക്കുന്നത് അതാണല്ലോ.

 

jyothi singh pandey family

ഈ മനോഭാവം രാജ്യത്തെ നൃൂനപക്ഷങ്ങളുടെയും ദലിതുകളുടെയും തലക്കു മുകളില്‍ എപ്പോഴും തൂങ്ങിക്കിടക്കുന്ന വാളായി മാറിയേക്കാം. ഡല്‍ഹിയിലെ കുട്ടിക്കുറ്റവാളി ശിക്ഷാ കാലയളവില്‍ മതതീവ്രവാദിയായിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ഓര്‍മ്മപ്പെടുത്തുന്നത് താന്‍ യേശുവില്‍ കുറ്റമൊന്നും കാണുന്നില്ലെന്നു തീര്‍ത്തു പറഞ്ഞിട്ടും ഇവനെ കൂരിശിലേറ്റുക എന്നു പിലാത്തോസിനോട് ആര്‍ത്തട്ടഹസിച്ച ജനക്കൂട്ടത്തിന്റെ മനശാസ്ത്രത്തെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss