|    Jan 24 Tue, 2017 2:32 am

ഇളമ്പലില്‍ സിപിഎം-സിപിഐ സംഘര്‍ഷം വീട്ടമ്മ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്

Published : 30th July 2016 | Posted By: SMR

പത്തനാപുരം: കഴിഞ്ഞ ദിവസം പുനലൂര്‍ എസ്എന്‍ കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട്  കുന്നിക്കോട് ഇളമ്പലില്‍ സിപിഎം സിപിഐ  പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം വീട്ടമ്മയ്ക്കും ആറ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഐ  പ്രവര്‍ത്തകരായ രഞ്ജിത് തോമസ്(30), സിബി (28), ശ്യാം (26) എന്നിവര്‍ക്കും മൂന്ന് സിപിഎമ്മുകാര്‍ക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കാറിലും ബൈക്കുകളിലുമായെത്തിയ  സിപിഎം പ്രവര്‍ത്തകര്‍ എഐവൈഎഫ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. ആരംപുന്ന ജങ്ഷന് സമീപമായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകര്‍ ആരംപുന്നയിലെ ഒരു വീട്ടില്‍ നിന്നും സിപിഐയുടെ പ്രാദേശിക നേതാവുകൂടിയായ രഞ്ജിത് തോമസിനെ പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഇതിനെ എതിര്‍ത്ത സിപിഐ  പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് അറിയുന്നത്. ആക്രമണത്തിനിടെ ഗര്‍ഭിണിയായ ഗീത (32)യ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഹര്‍ത്താല്‍ ആചരിച്ചു. വിളണ്ടക്കുടി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഇളമ്പല്‍ സി വിജയന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു.കഴിഞ്ഞ ദിവസങ്ങളിലും സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടതായും സിപിഐ നേതാക്കള്‍ പറഞ്ഞു. ലോക്കല്‍ ഗുണ്ടയെപ്പോലെയാണ് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് പെരുമാറുന്നതെന്ന് സിപിഐ പുനലൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സി അജയപ്രസാദ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക