|    Jan 18 Wed, 2017 12:48 am
FLASH NEWS
Home   >  Sports  >  Others  >  

ഇളക്കമില്ലാതെ ബോള്‍ട്ട്; 200ലും ചാംപ്യന്‍

Published : 20th August 2016 | Posted By: SMR

ട്രാക്കിലെ മിന്നല്‍പ്പിണരായ ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിന്റെ കരിയറിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി മൂന്നാംതവണയും ലോകത്തിലെ വേഗമേറിയ ഓട്ടക്കാരനായി മാറിയ ബോ ള്‍ട്ട് 200ലും ഹാട്രിക് സ്വര്‍ണമണിഞ്ഞു. ഇന്നലെ നടന്ന 200 മീറ്റര്‍ ഫൈനലില്‍ അനായാസാമാണ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 19.72 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷിങ് ലൈന്‍ തൊട്ടത്.
രണ്ടാമതെത്തിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കാണ് വെള്ളി. മല്‍സരം പൂര്‍ത്തിയാക്കാന്‍ താരത്തിനു 20.02 സെക്ക ന്റ് വേണ്ടിവന്നു. ഫ്രാന്‍സിന്റെ ക്രിസ്റ്റഫ് ലമെയ്‌ട്രെയ്ക്കു വെങ്കലം ലഭിച്ചു (20.12 സെക്കന്റ്). 000.3 സെക്കന്റിന്റെ നേരിയ വ്യത്യാസത്തില്‍ ബ്രിട്ടീഷ് താരം ആദം ഗെമിലിക്ക് വെങ്കലം നഷ്ടമായി.
100നു പിറകെ 200ലും ചാംപ്യനായതോടെ തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ ഈയിനങ്ങളില്‍ ജേതാവായ ആദ്യ താരമെന്ന റെക്കോഡും ബോള്‍ട്ട് സ്വന്തം പേരില്‍ കുറിച്ചു. ഇനി ബോള്‍ട്ടിന്റെ ലക്ഷ്യം ട്രിപ്പിള്‍ ട്രിപ്പിളാണ്. ഇന്നു രാവിലെ ഏഴിനു നടക്കുന്ന 4-100 മീ റിലേയില്‍ സ്വര്‍ണം നേടിയാല്‍ ഈ അപൂര്‍വ്വറെക്കോഡിന് താരം അര്‍ഹനാവും.
മൂന്നാമതും സുവര്‍ണനേട്ടം കൈവരിച്ചെങ്കിലും തന്റെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനല്ലെന്ന് ബോള്‍ട്ട് മല്‍സരശേഷം പറഞ്ഞു. 200 മീറ്ററില്‍ കുറച്ചു കൂടി കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. കരിയറില്‍ ഇനിയൊരിക്കല്‍ക്കൂടി 200 മീറ്ററില്‍ എന്നെ കണ്ടേക്കില്ല. അടുത്ത വര്‍ ഷത്തെ ലോകചാംപ്യന്‍ഷിപ്പി ല്‍ ഈയിനത്തില്‍ ഞാന്‍ മല്‍സരിക്കാന്‍ സാധ്യത കുറവാണ്- താരം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക