|    Oct 18 Thu, 2018 6:57 pm
FLASH NEWS

ഇല കരിയലും വേര് ചീയലും വ്യാപകം; വാഴക്കര്‍ഷകര്‍ ദുരിതത്തില്‍

Published : 28th September 2017 | Posted By: fsq

 

ചാലക്കുടി: വാഴകളുടെ ഇലകരിച്ചിലും വേരുകളുടെ ചീച്ചിലും വാഴകര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലാണ് വാഴകളില്‍ വ്യാപകമായ രീതിയില്‍ ഈ രോഗം കണ്ടുവരുന്നത്. ഏക്കര്‍കണക്കിന് സ്ഥലത്ത് വാഴകൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടമാണ് ഈ രോഗം വരുത്തിവയ്ക്കുന്നത്. വാഴ കുലക്കുന്നതോടെ ഇലകള്‍ പഴുത്ത് തുടങ്ങും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ കരിയുകയും ചെയ്യും. ഇതു മൂലം കായയ്ക്ക് മുഴിപ്പും തൂക്കവും കുറയുകയാണ്. മുഴുപ്പില്ലാത്ത കായകള്‍ വിപണയില്‍ ഡിമാന്റില്ല. കുറഞ്ഞ വിലക്കാണ് ഇവയുടെ വില്‍പന നടക്കുന്നത്. വേരുകള്‍ ചീയുന്നതാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. വേര് ചീയുന്നതോടെ പിണ്ടി ഉണങ്ങി വാഴ ഒടിഞ്ഞ് വീഴും. വാഴകള്‍ക്ക് കേട് ബാധിക്കുന്നതിനാല്‍ മൂപ്പെത്തും മുമ്പെ കര്‍ഷകര്‍ വാഴകള്‍ കൂട്ടമായി വെട്ടുയെടുക്കുകയാണ്.മതിയായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകരും കടകെണിയിലായി. കൃഷി ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും പ്രശ്‌ന പരിഹാരമാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഈ രോഗം പ്രദേശത്ത് വ്യപകമായതെന്നും പറയുന്നു. ചെള്ളാക്രമണവും കായകര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. നെല്‍കൃഷിയില്‍ നിന്നും വാഴകൃഷിയിലേക്കെത്തിയവരാണ് പരിയാരം, കോടശ്ശേരി ഭാഗത്തുള്ള ഭൂരിഭാഗം കര്‍ഷകരും. വന്‍ പ്രതീക്ഷയോടെ ഏക്കറോളം സ്ഥലത്ത് വാഴകൃഷിയിറക്കിയെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തിതനെ തുടര്‍ന്ന് കര്‍ഷകര്‍ നിരാശയിലാണ്.ഓണത്തിന് ശേഷം വില കുത്തനെ ഇടിഞ്ഞ നാടന്‍ നേന്ത്രക്കായക്ക് വീണ്ടും വിലയുയര്‍ന്നെങ്കിലും വലിപ്പമില്ലാത്ത കായകളായതിനാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. അമ്പത്തിയഞ്ച് രൂപ മുതല്‍ അറുപത്തിരണ്ട് രൂപവരെയായിരുന്ന ഓണകാലത്ത് കായുടെ വില. ഓണം കഴിഞ്ഞതോടെ വില കുത്തനെ കൂപ്പുകുത്തി. കിലോയ്ക്ക് മുപ്പത് രൂപയില്‍ താഴെയായി നേന്ത്രക്കായയുടെ വില. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വില നാല്പത് വരെ ഉയര്‍ന്നു. തുടക്കം കുറഞ്ഞ കായകള്‍ക്ക് ഇതില്‍ താഴെയാണ് വില ലഭിക്കുന്നത്. തൃശൂര്‍, പാലക്കാട്, എറണാകുളം തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും കായ വാങ്ങാനായി ഇവിടെയെത്തുന്നത്.  കായകള്‍ക്ക് വലിപ്പം കുറഞ്ഞതോടെ കായ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവി—ച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss