|    Oct 20 Fri, 2017 9:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇല്‍മനൈറ്റ് പ്രതിസന്ധി യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രിതി

Published : 9th August 2017 | Posted By: fsq

 

രുവനന്തപുരം: അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്ത് ഇല്‍മനൈറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (ഐആര്‍ഇഎല്‍) ഉള്‍പ്പെടെ അധികൃതരുടെ യോഗം വിളിക്കുമെന്ന് വ്യവസായ മന്ത്രി എ സി മോയ്തീന്‍.രാജ്യാന്തരവിലയുടെ അടിസ്ഥാനത്തിലാണ് ഇല്‍മനൈറ്റിന് ഐആര്‍ഇഎല്‍ സംസ്ഥാനത്ത് വില നിശ്ചയിക്കുന്നത്. അന്തര്‍ദേശീയ വിപണിയില്‍ ഇല്‍മനൈറ്റിന് വലിയവില നല്‍കേണ്ടി വരുന്നതിനാല്‍ ഇവിടെ വില കുറയ്ക്കുന്നതോ വാര്‍ഷികാടിസ്ഥാനത്തിലുള്ള വില നിര്‍ണയമോ പ്രായോഗികമല്ല.  ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരത്തെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇല്‍മനൈറ്റ് സമ്പുഷ്ടമായ കരിമണല്‍ ഖനനം ചെയ്യുന്നതിന് പൊതുവായ അഭിപ്രായ രൂപീകരണം ആവശ്യമാണ്. കരിമണല്‍ ഖനനത്തിനായി നാലു സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഐആര്‍ഇഎല്ലിന് അനുവദിച്ചെങ്കിലും ഖനനം കൃത്യമായി നടത്താന്‍ കഴിഞ്ഞില്ല. ഇതുകാരണം ചവറയിലെ ഐആര്‍ഇഎല്‍ യൂനിറ്റ് പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. ഖനനം നടത്തിയ കരിമണല്‍ ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ സംഭരിക്കുന്നതിനും ജനങ്ങളുടെ എതിര്‍പ്പ് നേരിടുന്നുണ്ട്. 2006നുശേഷം ഐആര്‍ഇഎല്ലില്‍ നിന്നും ഇല്‍മനൈറ്റ് കയറ്റുമതി ചെയ്തിട്ടില്ല.  നിലവില്‍ മൊത്തം ഉല്‍പാദനശേഷിയുടെ 11 മുതല്‍ 33 ശതമാനം മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ. കേരളത്തിലെ കമ്പനികള്‍ക്ക് ഇല്‍മനൈറ്റ് ലഭ്യത ഉറപ്പു വരുത്താനുള്ള നടപടിയുടെ ഭാഗമായി ഒഡീഷയിലെ ഓസ്‌കോം യൂനിറ്റില്‍ നിന്നും ഇല്‍മനൈറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും വാങ്ങാന്‍ തയ്യാറാവുന്നില്ലെന്നാണ് ഐആര്‍ഇഎല്‍ അധികൃതര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുള്ളത്. ധാതുമണല്‍ സംഭരണവും വിപണനവും നടത്താന്‍ കേരള മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ സജ്ജമാക്കുന്നതു സംബന്ധിച്ച് വിശദമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. തോട്ടപ്പള്ളി മേഖലയില്‍ നിന്ന് ധാതുമണല്‍ സംഭരിക്കുന്നതി ല്‍ കുടുംബശ്രീ പോലുള്ള സ്വയംസഹായസംഘങ്ങളെ പങ്കെടുപ്പിക്കുന്നതിലുമുള്ള പ്രായോഗികത തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തി സാധ്യത പഠനം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക