|    Oct 23 Tue, 2018 11:35 pm
FLASH NEWS
Home   >  Districts  >  Kasaragod  >  

ഇല്ല്യാസ് എ റഹ്മാന്‍ അന്തരിച്ചു

Published : 7th September 2017 | Posted By: shadina sdna


കാസര്‍കോട്: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തളങ്കര യെദീദ് റോഡിലെ ഇല്ല്യാസ് എ റഹ്മാന്‍ (62) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. നാലു പതിറ്റാണ്ടോളമായി ദുബയിലെ അല്‍ മന്‍സൂര്‍ ജ്വല്ലറിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. കെസെഫ് യൂനിയന്‍ കണ്‍വീനര്‍ തളങ്കര നാഷനല്‍ ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഗംവും ഫുട്ബോ
ള്‍ കളിക്കാരനുമായിരുന്നു. നിരവധി ക്ലബ്ബുകള്‍ക്കായി ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. പിതാവ് പരേതനായ അബ്ദുര്‍റഹ്മാന്‍ ഹാജി, മാതാവ് പരേതയായ സൈനബ, ഭാര്യ ഫജറുന്നിസ, മക്കള്‍ നബീല്‍, ഹിനാസ്, ഷൈമ സഹോദരങ്ങള്‍ അബ്ദുല്ല കുഞ്ഞി, ഷാഫി, അബ്ദുര്‍റഹ്മാന്‍, റുഖിയ, പരേതരായ മറിയംബി, ആയിശ, ബീവി, മയ്യിത്ത് ഇന്ന് വൈകീട്ട് തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss