|    Sep 20 Thu, 2018 10:26 pm
FLASH NEWS

ഇല്ലാത്ത കാറിന്റെ പേരില്‍ ക്ഷേമപെന്‍ഷന്‍ നിഷേധിക്കുന്നു

Published : 24th August 2018 | Posted By: kasim kzm

കാളികാവ്: പ്രളയക്കെടുതിയില്‍ നിന്ന് മോചനമാവും മുമ്പ് ക്ഷേമ പെന്‍ഷനും നിഷേധിക്കുന്നതിനെതിരെ പരാതികള്‍ വ്യാപകമാവുന്നു. തെറ്റായ കാരണങ്ങള്‍ പറഞ്ഞു പട്ടികയില്‍ നിന്നും ഒഴിവാക്കിയത് പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാര്‍ക്കാണ് ഇരുട്ടടിയായത്. വിധവകള്‍, വയോധികര്‍, വികലാംഗര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ക്ക് ഇക്കുറി ഓണമുണ്ണാനാവില്ല. ഏറിയ പേര്‍ക്കും ഇല്ലാത്ത കാറിന്റെ പേരിലാണ് പെന്‍ഷന്‍ നിഷേധിച്ചത് എന്നതാണ് ശ്രദ്ധേയം.കാറും വലിയ വീടും ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാതെ ഗുണഭോക്താക്കള്‍ ബാങ്കുകളിലെത്തി മടങ്ങുകയാണ്. പെന്‍ഷന്‍ തടഞ്ഞവരുടെ പട്ടിക തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ആര്‍ടി ഓഫീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തടയുന്നതെന്നാണ് പരാതി. യാതൊരു പരിശോധനയുമില്ലാതെ പെന്‍ഷന്‍ തടഞ്ഞ നടപടി കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അതേസമയം രണ്ടു കാറുള്ള പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടുമുണ്ട്.കാളികാവ് പഞ്ചായത്തില്‍ മാത്രം ഓരോ വാര്‍ഡിലും അമ്പതോളം പേര്‍ക്കാണ് പെന്‍ഷന്‍ മുടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത് മാനദണ്ഡം പാലിക്കാതെയാണെന്നു കണ്ടെത്തിയിരുന്നു. ഇതു പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ വസ്തുത മനസിലാക്കാതെയാണ് നിലവിലെ നടപടിയെന്നാണ് ആക്ഷേപം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss