|    Jan 24 Tue, 2017 4:57 pm
FLASH NEWS

ഇലന്തൂര്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു

Published : 30th July 2016 | Posted By: SMR

കോഴഞ്ചേരി: പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയില്‍ ഇലന്തൂര്‍ ജങ്ഷനില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാരുടെ അധ്യക്ഷതയില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തോഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംസ്ഥാന പാത വീതി വര്‍ധിപ്പിച്ച് ഗതാഗത യോഗ്യമായിട്ടും ഇലന്തൂരിലെ ഗതാഗത കുരുക്കിന് ശമനമുണ്ടാവാതെ വന്നതിനെതുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തഹസില്‍ദാരുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നാഥിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത്, പോലിസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഇലന്തൂര്‍ ജങ്ഷനില്‍ നിന്നും കോഴഞ്ചേരിയിലേക്കും പത്തനംതിട്ടയിലേക്കും 50 മീറ്റര്‍ ദൂരത്തില്‍ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. 50 മീറ്ററില്‍ രണ്ട് വശത്തും ബസ് സ്‌റ്റോപ്പുകള്‍ സ്ഥാപിക്കും.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വെയിറ്റിങ് ഷെഡ് സ്ഥാപിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ വെയിറ്റിംഗ് ഷെഡുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഭാവിയില്‍ ഇത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന പോലിസിന്റെ അഭിപ്രായം അംഗീകരിക്കുകയായിരുന്നു. ജങ്ഷനില്‍ വാഹനങ്ങള്‍ ദിശ തെറ്റിച്ച് തിരിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു.
ഓമല്ലൂര്‍ റോഡില്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങിലും ക്രമീകരണം ഏര്‍പ്പെടുത്തും. ഓട്ടോ സ്റ്റാന്റിന് എതിര്‍വശത്ത് ഇതര വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഓമല്ലൂര്‍, കുഴിക്കാല, ഇലവുംതിട്ട ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നടപ്പാതയിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് വ്യാപാരം നടത്തരുതെന്നും നിര്‍ദ്ദേശിച്ചു.
നടപ്പാതയ്ക്ക് കൈവരി നിര്‍മിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമാദേവി, സാലി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍ കെ സജി, എം എസ് ബിജു, ആറന്മുള എസ് ഐ അശ്വിത് എസ് കാരാണ്മയില്‍, പി എം. ജോണ്‍സണ്‍, സോമരാന്‍, വിദ്യാധിരാജന്‍, കെ എം തോമസ്, സ്വാമിനാഥന്‍ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക