|    Mar 25 Sat, 2017 5:45 am
FLASH NEWS

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ് റെയ്ഡില്‍ 13 പേര്‍ പിടിയില്‍

Published : 18th May 2016 | Posted By: SMR

ഒറ്റപ്പാലം: ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം, ചെര്‍പ്പുളശേരി, പട്ടാമ്പി, തൃത്താല എന്നീ റേഞ്ച് പരിധിക്കുള്ളില്‍ നടത്തിയ റെയ്ഡില്‍ പതിനഞ്ചു കേസുകളിലായി 13 പ്രതികള്‍ ഉള്‍പ്പെടെ 375 ലിറ്റര്‍ വാഷും 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും നാലുലിറ്റര്‍ ചാരായവും 710 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളും രണ്ടു വാഹനങ്ങളും പോലിസ് പിടച്ചെടുത്തു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം വച്ചതിന് ഒറ്റപ്പാലം സ്വദേശികളായ രാമദാസന്‍, ജഗദീശന്‍, അബ്ദുള്‍ ഖാദര്‍, ചളവറ സ്വദേശി ഗണേശന്‍, പട്ടാമ്പി സ്വദേശികളായ ഉണ്ണികൃഷ്ണന്‍, കോത, കടമ്പഴിപ്പുറം സ്വദേശി വിനോദ്, പഴയന്നൂര്‍ സ്വദേശി രാമകൃഷ്ണന്‍, വിദേശമദ്യം വാഹനത്തില്‍ കടത്തിയതിന് അലനല്ലൂര്‍ സ്വദേശി ശ്രീനിവാസന്‍ ചാരായം കൈവശം വച്ചതിന് ഒറ്റപ്പാലം അകലൂര്‍ സ്വദേശി രാമദാസന്‍, പട്ടാമ്പി താന്നിക്കര സ്വദേശി കമലം, പുകയില ഉത്പന്നം കടത്തിക്കൊണ്ടു വന്നതിനു പൊന്നാനി സ്വദേശി സിദ്ധിഖ് കടമ്പഴിപ്പുറം സ്വദേശി രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വി പി സാബു, പ്രിവന്റീവ് ഓഫീസര്‍ ലേന്നൂര്‍ എല്‍.പെരേര, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെ ആര്‍ അജിത്ത്, ടി പി തോമസ്, ടി ആര്‍ വിശ്വകുമാര്‍, കെ എം സജീഷ്, ആര്‍ റായ്,്‌ഡ്രൈവര്‍ കെ ടി തോമസ് എന്നിവര്‍ പങ്കെടുത്തു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക