|    Mar 26 Sun, 2017 6:38 pm
FLASH NEWS

ഇലക്ട്രോണിക് ഗെയിമുകള്‍ക്കെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published : 3rd September 2016 | Posted By: G.A.G

ദോഹ: മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ കുട്ടികള്‍ കളിക്കുന്ന ചില ഗെയിമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കുട്ടികള്‍ വഴിതെറ്റിപ്പോകുന്ന ഗെയിമുകള്‍ക്കെതിരെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം മന്ത്രാലയം പ്രസീദ്ധീകരിച്ചു. ചില ഗെയിമുകളുടെ ഉള്ളടക്കത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് മാര്‍ഗനിര്‍ദേശം. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും അതിന്റെ സുരക്ഷിതമായ ഉപയോഗത്തിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന കാംപയിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. രക്ഷിതാക്കള്‍ക്കായി അറബിയിലുള്ള മാര്‍ഗരേഖ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്.
ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്ന ചില ഗെയിമുകള്‍ കുട്ടികളെ തെറ്റായ വഴിയിലേക്കു നയിക്കുന്നതും അവരുടെ ധാര്‍മിക മൂല്യവും മത സാംസ്‌കാരിക പാശ്ചാത്തലവും നശിപ്പിക്കുന്നതുമാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കള്‍ ഇത് ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ, അതില്‍ ഉപയോഗിക്കുന്ന സിമ്പലുകള്‍ എന്താണ് സൂചിപ്പിക്കുന്നത്. വളരെ ഈസിയായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഇത്തരം ഗെയിമുകള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ ഉന്നയിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളെ സഹായിക്കാന്‍ മന്ത്രാലയം തയ്യാറാണെന്നും ഇത്തരം കാര്യങ്ങള്‍ മക്കള്‍ക്ക് വാങ്ങി നല്‍കുന്നതിന് മുമ്പ് അവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഇലക്ട്രോണിക് ഗെയിമുകളെ വിശദമായി പരിചയപ്പെടുത്തുന്നതാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശം.
ഗെയിമുകളില്‍ ഉപയോഗിക്കുന്ന സിമ്പലുകള്‍, ഐക്കണുകള്‍ എന്നിവയുടെ തരംതിരിവിനെക്കുറിച്ചും ഇത് ഉപയോഗിക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രായ പരിധിയെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക് മാത്രം ഉപയോഗിക്കുന്നതിനുള്ള അടയാളങ്ങളും മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്.
അക്രമ വാസനയുള്ളതും ചൂതാട്ടത്തിന് പ്രേരണ നല്‍കുന്നതുമായ ഗെയിമുകളെയും തരംതിരിച്ച് മാര്‍ഗനിര്‍ദേശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിലവില്‍ അറബിയില്‍ പ്രസിദ്ധീകരിച്ച  നിര്‍ദേശം മറ്റ് ഭാഷകളിലും പ്രസിദ്ധീകരിക്കുമോ എന്ന് വ്യക്തമല്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക