|    Jul 28 Fri, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇറ്റാലിയന്‍ ലീഗ്: യുവന്റസിനെ വീഴ്ത്തി ഇന്റര്‍; റോമയ്ക്കു തോല്‍വി

Published : 20th September 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരും മുന്‍ ജേതാക്കളും തമ്മിലു ള്ള പോരാട്ടത്തില്‍ ഇന്റര്‍മിലാനു ജയം. നിലവിലെ വിജയികളായ യുവന്റസിനെ ഇന്റര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കൊമ്പുകുത്തിക്കുകയായിരുന്നു.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഫിയൊറെന്റീന 1-0ന് എഎസ് റോമയെയും സസുവോലോ 2-0നു ജെനോയെയും തോല്‍പ്പിച്ചു.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് യുവന്റസിനെ ഇന്റര്‍ വീഴ്ത്തിയത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമാണ് മൂന്നു ഗോളും കണ്ടത്. 66ാം മിനിറ്റില്‍ സ്റ്റീഫന്‍ ലിച്ചെന്‍സ്റ്റെയ്‌നറാണ് യുവന്റസിന്റെ അക്കൗണ്ട് തുറന്നത്. രണ്ടു മിനിറ്റി നകം മൗറോ ഇക്കാര്‍ഡിയിലൂടെ ഒപ്പമെത്തിയ ഇന്റര്‍ 78ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ വിജയഗോള്‍ നിക്ഷേപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറി ല്‍ സസുവോലോയോട് 0-1നു തോറ്റ ശേഷം ലീഗില്‍ യുവന്റസിനു നേരിട്ട ആദ്യ പരാജയം കൂടിയാണിത്.
ഇന്ററിനെതിരായ തോല്‍വിയോടെ യുവന്റസ് ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നാപ്പോളിയാണ് തലപ്പ ത്ത്. ഇരുടീമും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക