|    Mar 27 Mon, 2017 12:15 am
FLASH NEWS

ഇറ്റാലിയന്‍ ലീഗ്: ദിബാല ഗോളില്‍ യുവന്റസിനു ജയം

Published : 13th March 2016 | Posted By: SMR

മിലാന്‍: നിലവിലെ ചാംപ്യന്‍മാ രായ യുവന്റസ് ഇറ്റാലിയന്‍ ലീ ഗ് (സെരി എ) ഫുട്‌ബോളില്‍ പിടിമുറുക്കുന്നു. 29ാം റൗണ്ട് മല്‍സരത്തില്‍ ജയം നേടിയ യുവന്റസ് ഒന്നാംസ്ഥാനത്ത് ആറു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കി. പുതുമുഖ ടീം സസ്സുവോലോയെയാണ് യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയത്. 36ാ മിനിറ്റില്‍ അര്‍ജന്റീന സ്‌ട്രൈക്കര്‍ പൗലോ ദിബാലയുടെ വകയായിരുന്നു യുവന്റസിന്റെ വിജയഗോള്‍.
തുടര്‍ച്ചയായി 10ാം മല്‍സരത്തിലാണ് യുവന്റസ് ഗോള്‍ വഴങ്ങാതെ മുന്നേറുന്നത്. ഈ കളിയിലും ഗോള്‍ വഴങ്ങാതെ കാത്ത യുവന്റസിന്റെ വെറ്ററന്‍ ഗോളി ജിയാന്‍ ലുയിജി ബഫണ്‍ പു തിയ റെക്കോഡിനരികിലെത്തി. 926 മിനിറ്റുകളാണ് ബഫണ്‍ ഇതുവരെ ഗോള്‍ വഴങ്ങാതെ നിന്നത്.
അടുത്ത കളിയില്‍ നാലു മിനിറ്റ് കൂടി ഇതു നിലനിര്‍ത്തിയാ ല്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം സമയം ഗോള്‍ വഴങ്ങാതിരുന്ന ഗോളിയെന്ന റെക്കോഡ് ബഫണിന്റെ പേരിലാവും. നിലവില്‍ എസി മിലാന്റെ മുന്‍ ഗോളി സെബാസ്റ്റിയാനോ റോസ്സിയുടെ (929 മിനിറ്റ്) പേരിലാണ് ലീഗ് റെക്കോഡ്. 1993 ഡിസംബ ര്‍ 12 മുതല്‍ 1994 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് റോസ്സി റെക്കോഡിട്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക