ഇറ്റാലിയന്‍ ലീഗ് എതിരില്ലാതെ യുവന്റ്സ് നേടി
Published : 18th May 2017 | Posted By: ev sports

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുത്തകയ്ക്ക് വിരാമം; ഇൗ സീസണില്‍ മൊണാക്കോ രാജാവ്
പാരിസ്: ഫ്രഞ്ച് ലീഗില്‍ കരുത്തന്മാരായ സെന്റ് ഈഷ്യനെ തകര്‍ത്തെറിഞ്ഞ് മൊണാക്കോ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മൊണാക്കോ സെന്റ് ഈഷ്യനെ തകര്‍ത്തത്. ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് മൊണാക്കോയുടെ കിരീട നേട്ടം. ഫ്രഞ്ച് ലീഗില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൊണാക്കോ കിരീടം ചൂടുന്നത്. 37 മല്‍സരങ്ങളില്‍ നിന്ന് മൊണാക്കോ 92 പോയിന്റ കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള പി എസ് ജിക്ക് 86 പോയിന്റ് മാത്രം.
ക്യാപ്റ്റന്‍ റഡാമെല്‍ ഫാല്‍കോയുടെ പാസില്‍ 19ാം മിനുട്ടില്‍ ഫ്രഞ്ച് സ്െ്രെടക്കര്‍ എംബാപ്പെ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമിലായിരുന്നു. വലെറെ ജെര്‍മെയ്നാണ് സ്കോര്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി ടീമുകളിലായി 36 മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ മാത്രം നേടിയ ഫാല്‍കോ ഈ സീസണില്‍ 24 ഗോളുകളാണ് നേടിയത്.
ഇറ്റാലിയന്‍ ലീഗിന്റെ ഫൈനലില്‍ ലാസിയോയെ 2-0ന് തകര്‍ത്താണ് യുവന്റ്സ് കിരീടം ചൂടിയത്. ആദ്യ പകുതിയില്‍ തന്നെ ലാസിയോ ഗോള്‍പോസ്റ്റില്‍ രണ്ട് ഗോളുകള്‍ കയറ്റിയ യുവന്റസ് സര്‍വാധിപത്യ വിജയമാണ് നേടിയെടുത്തത്. 12ാം മിനിറ്റില്‍ ഡാനി ആല്‍വസാണ് യുവന്റസിന് വേണ്ടി അക്കൗണ്ട് തുറന്നത്. 25ാം മിനിറ്റില്‍ ലോണാര്ഡോ ബൊണൂക്കിയുടെ വകയായിരുന്നു യുവന്റസിന്റെ രണ്ടാം ഗോള്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.