|    Oct 23 Mon, 2017 10:01 am
Home   >  Todays Paper  >  page 11  >  

ഇറ്റാലിയന്‍ ലീഗ്: ഇന്ററിനെ വീഴ്ത്തി നാപ്പോളി തലപ്പത്ത്

Published : 2nd December 2015 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാനെതിരേ നാപ്പോളിക്കു ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് നാപ്പോളി ഇന്ററിന്റെ കഥ കഴിച്ചത്. ഈ ജയത്തോടെ നാപ്പോളി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുകയറുകയും ചെയ്തു.
ഇരട്ടഗോള്‍ നേടിയ അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിന്റെ ചിറകിലേറിയാണ് നാപ്പോളി മികച്ച ജയം കൊയ്തത്. രണ്ട്, 62 മിനിറ്റുകളിലാണ് ഹിഗ്വയ്ന്‍ വലകുലുക്കിയത്. ഇന്ററിന്റെ ഗോള്‍ 66ാം മിനിറ്റില്‍ ആദം ജാജിച്ചിന്റെ വകയായിരുന്നു. 44ാം മിനിറ്റില്‍ യുറ്റോ നഗാമോട്ടോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു കളംവിട്ടതും ഇന്ററിന്റെ തോല്‍വിക്കു കാരണമായി.
14 മല്‍സരങ്ങളില്‍ നിന്ന് ഒമ്പതു ജയവും നാലു സമനിലയും ഒരു തോല്‍വിയുമടക്കം 31 പോയിന്റുമായാണ് നാപ്പോളി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് പിന്നിലായി നാപ്പോളി രണ്ടാമതുണ്ട്. ഫിയൊറെന്റീന (29 പോയിന്റ്), എഎസ് റോമ (27), നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് (24) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക