|    Sep 24 Sun, 2017 8:56 am
Home   >  Todays Paper  >  page 9  >  

ഇറ്റാലിയന്‍ നാടകകൃത്ത് ദാരിയോ ഫോ അന്തരിച്ചു

Published : 14th October 2016 | Posted By: SMR

റോം: നൊബേല്‍ പുരസ്‌കാരജേതാവും നടനുമായ ഇറ്റാലിയന്‍ നാടകകൃത്ത് ദാരിയോ ഫോ (90) അന്തരിച്ചു. പ്രധാനമന്ത്രി മറ്റിയോ റെന്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ മരണത്തിലൂടെ ഇറ്റലിക്ക് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റെന്‍സി പ്രതികരിച്ചു. 1997ലാണ് ഫോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഫോ 20ാം നൂറ്റാണ്ടിലെ രാഷ്ട്രീയവിഷയങ്ങള്‍ നാടകത്തില്‍ മുഖ്യവിഷയമാക്കിയിരുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് ഏന്‍ അനാര്‍ക്കിസ്റ്റ്, കാണ്ട് പേ വോണ്ട് പേ എന്നിവയാണ് പ്രസിദ്ധമായ നാടകങ്ങള്‍. മിസ്‌റ്റെറോ ബുഫോ എന്ന നാടകം വിവാദമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക