|    Jan 16 Tue, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറ്റാലിയന്‍ തീരത്ത് 217 മൃതദേഹങ്ങള്‍

Published : 8th July 2016 | Posted By: SMR

റോം: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി മരണപ്പെട്ട 217 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. 500 ഓളം അഭയാര്‍ഥികള്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ 700ഓളം പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണു കരുതപ്പെടുന്നത്. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ക്കു സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2015 ഏപ്രിലിലേത്.
ഇറ്റലിയിലെ തെക്കുകിഴക്കന്‍ നഗരമായ സിസിലിക്കു സമീപമാണ് മൃതദേഹങ്ങളും തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ലിബിയന്‍ തീരത്തുനിന്ന് 135 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. നേരത്തെ ഈ ബോട്ടിലേതെന്നു സംശയിക്കപ്പെടുന്ന 169 പേരുടെ മൃതദേഹങ്ങള്‍ നാവികസേന കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day