|    Jul 26 Wed, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇറ്റലിയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

Published : 24th May 2016 | Posted By: SMR

റോം: യൂറോ കപ്പ് ഫുട്‌ബോളിനുള്ള ഇറ്റലിയുടെ 30 അംഗ സാധ്യത ടീമിനെ കോച്ച് ആന്റോണിയോ കോന്റെ പ്രഖ്യാപിച്ചു. ന്യുയോര്‍ക്ക് സിറ്റി സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോയെ കോന്റെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
2002 ലോകകപ്പിനു ശേഷം ആദ്യമായാണ് പിര്‍ലോയ്ക്ക് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് നഷ്ടമാവാന്‍ പോവുന്നത്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസില്‍ നിന്നാണ് ഏറ്റവും കുടുതല്‍ താരങ്ങള്‍ ദേശീയ ടീമില്‍ ഇടംപിടിച്ചത്.
ഏഴ് യുവന്റസ് താരങ്ങളെയാണ് സാധ്യത ലിസ്റ്റില്‍ കോന്റെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാസിയാനോ പെല്ലെയും മാറ്റിയോ ഡാര്‍മിയനും സാധ്യത ലിസ്റ്റില്‍ ഇടം കണ്ടെത്തിയപ്പോള്‍ മരിയോ ബലോറ്റെലിയെ ടീമില്‍ നിന്ന് തഴയപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക