|    May 23 Tue, 2017 4:54 am
FLASH NEWS

ഇറ്റലിയില്‍ ഭൂകമ്പം, പത്തു മരണം, കനത്ത നാശനഷ്ടം

Published : 24th August 2016 | Posted By: G.A.G

റോം: ഇറ്റലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാജ്യത്തിന്റെ മധ്യമേഖലയില്‍ പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് ഭൂകമ്പമുണ്ടായത്. പത്തു പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് ആദ്യ റിപോര്‍ട്ടുകള്‍ .നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ സംശയിക്കുന്നത്. റോമിന്റെ വടക്കുപടിഞ്ഞാറുള്ള നോര്‍സിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നോര്‍സിയ, അക്യുമോലി, അമാെ്രെടസ് എന്നീ നഗരങ്ങളില്‍ ഭൂകമ്പം കനത്ത നാശം വിതച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day