|    Apr 27 Thu, 2017 12:38 pm
FLASH NEWS

ഇറ്റലിയില്‍ വമ്പന്‍മാര്‍ക്കു വിജയം

Published : 8th November 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ്(സെരി എ) ഫുട്‌ബോളില്‍ കഴിഞ്ഞ റൗണ്ടില്‍ വമ്പന്‍ ടീമുകളെല്ലാം ജയം കൊയ്തു. നിലവിലെ ചാംപ്യന്‍മാരായ യുവന്റസ്, മുന്‍ വിജയികളായ എസി മിലാന്‍, ഇന്റര്‍മിലാന്‍, എഎസ് റോമ എന്നിവരും ജയത്തോടെ മുന്നേറി.
ഹോംഗ്രൗണ്ടില്‍ ചീവോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് മറികടന്നത്. മരിയോ മാന്‍ഡ്യുകിച്ചും (53ാം മിനിറ്റ്) മിറാലെം പ്യാനിക്കുമാണ് (75) യുവന്റസ് സ്‌കോറര്‍മാര്‍. ജയത്തോടെ 30 പോയിന്റുമായി യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
മിലാന്‍ 2-1ന് പലെര്‍മോയെ കീഴടക്കിയപ്പോള്‍ ഇന്റര്‍ 3-0ന് ക്രോറ്റോണിയെ തകര്‍ത്തു. റോമ 3-0ന് ബൊളോനയെയാണ് തോല്‍പ്പിച്ചത്. സൂസ്സോയും ജിയാന്‍ലൂക്ക ലപാഡുലയുമാണ് മിലാന്റെ സ്‌കോറര്‍മാര്‍. ക്രോറ്റോണിനെതിരേ മൗറോ ഇക്കാര്‍ഡി ഇരട്ടഗോളുകളുമായി ഇന്ററിന്റെ വിജയശില്‍പ്പിയായി. ഇവാന്‍ പെരിസിച്ചാണ് മറ്റൊരു സ്‌കോറര്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day