|    Feb 28 Tue, 2017 1:52 am
FLASH NEWS

ഇറ്റലിയില്‍ ഇന്ന് യുവന്റസ്- എസി മിലാന്‍ പോരാട്ടം

Published : 22nd October 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ (സെരി എ) ഇന്ന് തീപാറും പോര്. നിലവിലെ ചാംപ്യന്‍മാരായ യുവന്റസും മുന്‍ ജേതാക്കളായ എസി മിലാനുമാണ് അങ്കത്തട്ടില്‍ മുഖാമുഖം വരുന്നത്. മറ്റൊരു കളിയില്‍ ജെനോ സംഡോറിയയെ എതിരിടും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് എട്ടു മല്‍സരങ്ങളുണ്ട്. നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസുമാ യും ടോട്ടനം ഹോട്‌സ്പര്‍ ബോ ണ്‍മൗത്തുമായും ആഴ്‌സനല്‍ മിഡില്‍സ്‌ബ്രോയുമായും ലിവര്‍പൂള്‍ വെസ്റ്റ്‌ബ്രോമുമായും വെസ്റ്റ്ഹാം സണ്ടര്‍ലാന്‍ഡുമായും എവര്‍ട്ടന്‍ ബേണ്‍ലിയുമാ യും സ്വാന്‍സി വാട്‌ഫോര്‍ഡുമാ യും സ്‌റ്റോക്ക് സിറ്റി ഹള്‍ സിറ്റിയുമായും ഏറ്റുമുട്ടും.
സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ കരുത്തരായ വലന്‍സിയയുമായാണ് ശക്തി പരീക്ഷിക്കുക. മറ്റു മല്‍സരങ്ങളില്‍ എസ്പാന്യോള്‍ ഐബറിനെയും റയല്‍ സോസിഡാഡ് അലാവസിനെ യും ഗ്രനാഡ സ്‌പോര്‍ട്ടിങ് ഗിജോണിനെയും നേരിടും.
ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ യുവന്റസ്
പതിവുപോലെ ഈ സീസണിലും ലീഗില്‍ ഒന്നാംസ്ഥാനവുമായി മുന്നേറുന്ന യുവന്റസ് ഇത് ഒന്നുകൂടി ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിലാന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയിലെത്തുന്നത്. എട്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു ജയവും ഒരു തോല്‍വിയുമടക്കം 21 പോയിന്റോടെയാണ് യുവന്റസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. അഞ്ചു പോയിന്റ് പിന്നിലായി എഎസ് റോമയും മിലാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇരുടീമിനും 16 പോയി ന്റ് വീതമാണുള്ളതെങ്കിലും മി കച്ച ഗോള്‍ശരാശരി റോമയ്ക്കാണ്.
കഴിഞ്ഞ സീസണുകളിലെ ല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയ മിലാന്‍ ഇത്തവണ കോച്ച് വി ന്‍സെന്‍സോ മോണ്ടെല്ലയ്ക്ക് കീഴില്‍ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. എട്ടു മല്‍സരങ്ങള്‍ കളിച്ച മിലാന്‍ അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ സമനിലയും രണ്ടെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. 2010 നുശേഷം ലീഗിലെ എട്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മിലാന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
യുവത്വത്തിന് പ്രാധാന്യം ന ല്‍കിയുള്ള ടീമിനെയാണ് മിലാ ന്‍ ഈ സീസണില്‍ അണിനിരത്തിയത്. 24 വയസ്സാണ് മിലാന്‍ ടീമിലെ താരങ്ങളുടെ ശരാശരി പ്രായം. എന്നാല്‍ വന്‍ താരനിരയുമായെത്തുന്ന യുവന്റസിനെ കീഴടക്കണമെങ്കില്‍ മിലാന്റെ യുവനിരയ്ക്ക് സര്‍വ്വ ആയുധങ്ങ ളും പുറത്തെടുക്കേണ്ടിവരും.
അതേസമയം, ഫ്രഞ്ച് സ്റ്റാര്‍ പോള്‍ പോഗ്ബ കഴിഞ്ഞ സീസണിനുശേഷം ടീം വിട്ടെങ്കി ലും അതു തങ്ങള്‍ക്ക് തിരിച്ചടിയായിട്ടില്ലെന്ന് യുവന്റസ് തെളിയിച്ചു കഴിഞ്ഞു.
ഇംഗ്ലണ്ടില്‍ ഒന്നാംസ്ഥാനത്തിനായി പിടിവലി
ഇംഗ്ലീഷ് പ്രീമിയര്‍ ഒന്നാംസ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 19 പോയിന്റ് വീതം നേടി സിറ്റിയും ആഴ്‌സനലുമാണ് ഒ ന്നും രണ്ടും സ്ഥാനങ്ങളില്‍. ടോട്ടനം (18), ലിവര്‍പൂള്‍ (17) എന്നിവരും ഒന്നാമതെത്താന്‍ രംഗത്തുണ്ട്.
അതുകൊണ്ടു തന്നെ ഈ നാലു ടീമുകള്‍ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. നാലു ടീമുകളും ജയിച്ചാല്‍ പോയി ന്റ് പട്ടികയില്‍ മാറ്റമുണ്ടാവില്ല. മറിച്ചാണെങ്കില്‍ പട്ടിക ആകെ മാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day