|    Oct 19 Thu, 2017 2:53 pm
FLASH NEWS
Home   >  Pravasi   >  

ഇറ്റലിയിലെ ഭൂകമ്പ ബാധിത പ്രദേശം : പുനര്‍നിര്‍മാണത്തിന് ഖത്തര്‍ സഹായം

Published : 10th August 2017 | Posted By: fsq

 

ദോഹ: കഴിഞ്ഞ വര്‍ഷം ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഖത്തറിന്റെ സഹായം. ഇറ്റാലിയന്‍ സര്‍ക്കാരുമായി ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ട്(ക്യുഡിഎഫ്) 56 ലക്ഷം യൂറോയുടെ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ക്യുഡിഎഫ് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരിയും ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പുനര്‍നിര്‍മാണത്തിനായുള്ള പ്രത്യേക പ്രതിനിധി ഫാസ്‌കോ ഇറാനിയുമാണ് റോമയിലെ പ്രധാനമന്ത്രി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് അല്‍മാലിക്കി അല്‍ജഹ്നിയും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് സിമോണി പെട്രോണിയും ചടങ്ങില്‍ സംബന്ധിച്ചു.അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ സഹായമെന്ന് ഖലീഫ അല്‍കുവാരി പറഞ്ഞു. ഭൂകമ്പത്തിനു ശേഷം ഇറ്റലിയെ സഹായിച്ച രാജ്യങ്ങളില്‍ മുന്നിലാണ് ഖത്തര്‍. വിദ്യാഭ്യാസ മേഖലയുടെ പുനര്‍നിര്‍മാണത്തിനാണ് ഈ സഹായം കൂടുതലും കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇറ്റലി വിദേശകാര്യ മന്ത്രി ആഞ്ജലീനോ അല്‍വാനോയുടെ കഴിഞ്ഞ ദോഹ സന്ദര്‍ശനത്തിനിടെയുള്ള മൂന്ന് കരാറുകളുടെ തുടര്‍ച്ചയാണ് ഇതെന്ന് ഖത്തര്‍ അംബാസഡര്‍ വ്യക്തമാക്കി. രാഷ്ട്രീയ, നിക്ഷേപ, സൈനിക മേഖലകളിലെ സഹകരണത്തിനു ഖത്തറും ഇറ്റലിയും ധാരണയിലെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക