|    May 28 Sun, 2017 2:26 pm
FLASH NEWS

ഇറ്റലിയിലെ ഭൂകമ്പം; മരണം 240 കവിഞ്ഞു

Published : 26th August 2016 | Posted By: SMR

റോം: ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയുടെ മധ്യപ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 240 കവിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈന്യവും പോലിസും ഉള്‍പ്പെടെ 4,300ലധികം രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂകമ്പം ഏറെ നാശം വിതച്ച അമാര്‍തിസ് നഗരത്തിലാണ് മരണസംഖ്യ ഏറുന്നത്. ഇവിടെ മാത്രം 184 പേരാണു കൊല്ലപ്പെട്ടത്. അര്‍ക്വാത്തയില്‍ 46 പേരും അക്യുമോലിയില്‍ 11 പേരും മരിച്ചു. 264 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day