|    May 27 Sat, 2017 7:21 pm
FLASH NEWS

ഇറോമിന് തലസ്ഥാനത്ത് ഹൃദ്യമായ സ്വീകരണം

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകയും അഫ്‌സ്പ വിരുദ്ധ സമരനായികയുമായ ഇറോം ശര്‍മിളയ്ക്ക് തലസ്ഥാനത്ത് ഹൃദ്യമായ സ്വീകരണം. ഇന്നലെ രാവിലെ ആറിന് തിരുവനന്തപുരത്തെത്തിയ ഇറോമിന് റെയില്‍വേസ്‌റ്റേഷനില്‍ വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് ഇറോം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി സന്ദര്‍ശിച്ചു. വി എസ് അച്യുതാനന്ദനുമായും ഇറോം ശര്‍മിള കൂടിക്കാഴ്ച നടത്തി. തന്റെ ആത്മകഥ സമ്മാനിച്ചാണ് വി എസ് ഇറോമിനെ യാത്രയാക്കിയത്. കോടിയേരി ബാലകൃഷ്ണനെയും ഇറോം സന്ദര്‍ശിച്ചു.  ഇന്ന് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇറോം പങ്കെടുക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day