|    Mar 24 Fri, 2017 5:45 pm
FLASH NEWS

ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു

Published : 10th August 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള നാവില്‍ തേന്‍മധുരം നുകര്‍ന്ന് 16 വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിച്ചു. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രിയായാല്‍ ആദ്യനടപടി അഫ്‌സ്പ പിന്‍വലിക്കലായിരിക്കുമെന്നും അവര്‍ പറഞ്ഞു. മൂക്കിലെ ട്യൂബ് മാറ്റി ആശുപത്രിക്കു വെളിയില്‍ വികാരനിര്‍ഭരമായാണ് അവര്‍ മാധ്യമങ്ങളോടു സംസാരിച്ചത്.
സമരമാര്‍ഗം മാത്രമാണു മാറിയത്. സൈന്യത്തിന്റെ അമിതാധികാരത്തിനെതിരായ പോരാട്ടം തുടരും. എനിക്ക് അധികാരം വേണം. എല്ലാവര്‍ക്കും അറിയുന്നപോലെ മണിപ്പൂര്‍ രാഷ്ട്രീയം മലിനമാണ്. എന്നാല്‍ ജനങ്ങള്‍ക്കിതിനെക്കുറിച്ച് അറിയില്ല. വൃത്തികേടില്‍ ജനങ്ങള്‍ക്കും പങ്കുണ്ട്. മുഖ്യമന്ത്രി ഇബോബി സിങിനെ താഴെയിറക്കാന്‍ 20 സ്വതന്ത്രസ്ഥാനാര്‍ഥികള്‍ കൂടെനില്‍ക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്-ശര്‍മിള പറഞ്ഞു.
പ്രധാനമന്ത്രി ഗാന്ധിജിയുടെ അഹിംസാമാര്‍ഗം പിന്തുടരണം. കര്‍ക്കശമായ അഫ്‌സ്പയില്ലാതെതന്നെ തങ്ങളുമായി ബന്ധപ്പെടാന്‍ മോദി തയ്യാറാവണം. താന്‍ മണിപ്പൂരിലെ ദേവതയാവാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സാധാരണ മനുഷ്യസ്ത്രീയാണെന്നും അവര്‍ പറഞ്ഞു. നിരാഹാരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് നേരത്തെ ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ശര്‍മിളയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. തനിക്കു സുരക്ഷ ആവശ്യമില്ലെന്നും ആശ്രമത്തില്‍ കഴിയുമെന്നും അവര്‍ അറിയിച്ചു. ഈമാസം 23ന് ശര്‍മിള വീണ്ടും കോടതിയില്‍ ഹാജരാവണം.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക