|    Oct 23 Tue, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇറോം ശര്‍മിള ഞായറാഴ്ച കോട്ടയത്ത്

Published : 8th September 2017 | Posted By: fsq

 

കോട്ടയം: മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള ഈ മാസം 10നു കോട്ടയത്തെത്തും. ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 4നു കോട്ടയം ബസേലിയസ് കോളജ് ഹാളില്‍ നടക്കുന്ന ആത്മഹത്യാ പ്രതിരോധ ദിനാചരണത്തില്‍ ഇറോം ശര്‍മിള മുഖ്യാതിഥിയാവും. ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാമൂഹിക-സാംസ്‌കാരിക പരിതോവസ്ഥ എന്ന വിഷയത്തെക്കുറിച്ച് അവര്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തും. ആത്മഹത്യാ പ്രതിരോധ സന്ദേശം ഉള്‍ക്കൊള്ളുന്ന ടാഗ് എന്ന ചിത്രത്തിന്റെ  പ്രദര്‍ശനവും നടക്കും. ഓര്‍ത്തഡോക്‌സ് സഭ മാനവശാക്തീകരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി എ ഫിലിപ്പ്, പ്രഫ. ടി സി ഏലിയാസ്  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss