|    Mar 27 Mon, 2017 8:18 pm
FLASH NEWS

ഇറോം ശര്‍മിള ആശുപത്രിയില്‍ തുടരുന്നു

Published : 13th August 2016 | Posted By: SMR

ഇംഫാല്‍: 16 വര്‍ഷം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച ഇറോം ശര്‍മിള ഏതാനും ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും 16 വര്‍ഷത്തിനു ശേഷം ഖര ആഹാരം കഴിച്ചുതുടങ്ങുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിനു തിട്ടമില്ലാത്തതിനാല്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 44 കാരിയായ ഇറോം ശര്‍മിളയ്ക്ക് പടിപടിയായി അര്‍ധദ്രവ രൂപത്തിലുള്ള ഓട്‌സ്, പാല്‍, കഞ്ഞി, ജ്യൂസ് തുടങ്ങിയവ കഴിച്ചു തുടങ്ങാമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍മാരുടെ സംഘം ശര്‍മിളയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day