|    May 24 Wed, 2017 11:10 pm
FLASH NEWS

ഇറോം ശര്‍മിള ആരോഗ്യവതി; ആശുപത്രി വിട്ടു

Published : 29th August 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മിള ആശുപത്രി വിട്ടു. അവര്‍ പൂര്‍ണ ആരോഗ്യവതിയണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 16 വര്‍ഷത്തെ നിരാഹാര സമരം ഈ മാസമാദ്യത്തില്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ശര്‍മിള. മണിപ്പൂരില്‍ സൈനികര്‍ക്കുള്ള പ്രത്യേകാധികാര നിയമം (അഫ്‌സ്പ) ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2000 മുതല്‍ നിരാഹാര സമരത്തിലായിരുന്ന അവര്‍ ഈ ആശുപത്രിയിലെ സുരക്ഷാ വാര്‍ഡിലായിരുന്നു കഴിഞ്ഞിരുന്നത്. വായിലൂടെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതു കാരണം നിര്‍ബന്ധിച്ച് മൂക്കിലൂടെ ട്യൂബിട്ടാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 16 വര്‍ഷം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതിരുന്നത് അവരുടെ ആന്തരികാവയവങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് ഈ മാസം ഒമ്പതിന് നിരാഹാരസമരം അവസാനിപ്പിച്ചിട്ടും അവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. ആശുപത്രി വിട്ട ശര്‍മിള ഇംഫാലിലെ പ്രകൃതി ചികില്‍സാ കേന്ദ്രത്തിലെത്തി. ശേഷം കാഗ്‌ല കോട്ട സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day